കൊച്ചി : വിദ്യാഭ്യാസ- സാംസ്കാരിക വ്യക്തിത്വങ്ങൾ യോഗം ചേരുന്നു.പിഎം ശ്രീ സംബന്ധിച്ച ആശങ്കകളും പരിഹാരവും യോഗം ചർച്ച ചെയ്യും.ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം കച്ചേരിപ്പടി ഗാന്ധിഭവനിൽ.ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറാനുള്ള രാഷ്ട്രീയ തീരുമാനം സംസ്ഥാന സർക്കാർ എടുക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാഭ്യാസ- സാംസ്കാരിക വ്യക്തിത്വങ്ങൾ ഞായറാഴ്ച്ച 10 മണിക്ക് ഗാന്ധി ഭവനിൽ യോഗം ചേരും. പിഎം ശ്രീ- എൻ ഇ പി വിരുദ്ധ വിശാല വേദിയിൽ നിന്നുൾപ്പടെയുള്ള സംഘടനാ നേതാക്കളും പങ്കെടുക്കും.സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയാണ് വേദിയൊരുക്കുന്നത്.
ഡോ സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസ് പികെ ഷംസുദീൻ, പ്രൊഫ കെ അരവിന്ദാക്ഷൻ, ഡോ എംപി മത്തായി, ഡോ.എം പി സുരേന്ദ്രൻ, ഡോ ആസാദ്, പ്രൊഫ ജോർജ് ജോസഫ്, അജയ് ശേഖർ, പ്രൊഫ ശങ്കരൻ,അഡ്വ ഇ എൻ ശാന്തിരാജ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും കഴിഞ്ഞ സർക്കാർ
നിയമ വിരുദ്ധമായി ഒപ്പുവെച്ച എം ഒ യു കേരളം അംഗീകരക്കേണ്ടതില്ല. ......
ദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അൽ ജസ്ര സാംസ്കാരിക സാമൂഹിക ക്ലബ്ബിന്റെ (Al Jasra Cultural and Social Club) ആഭിമുഖ്യത്തിൽ 'ഖത്തറിലെ ഡിജിറ്റൽ പരിവർത്തനം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂഖ് വാഖിഫിലുള്ള ക്ലബ്ബ് ആസ്ഥാനത്താണ് പരിപാടി നടക്കുക.
ഡിജിറ്റൽ പരിവർത്തന, സാങ്കേതിക മേഖലകളിലെ പ്രമുഖ വിദഗ്ധരാണ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നത്. ......
ബാക്കു:അസർബൈജാനിലെ ബാക്കൂരിൽ നടക്കുന്ന ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗങ്ങളുടെ ഭാഗമായി ഖത്തർ ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിൻ സുലൈമാൻ അൽ ജാസറുമായി കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപം, സാമ്പത്തികം തുടങ്ങിയ പ്രധാന പങ്കാളിത്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും യോഗം വിലയിരുത്തി. ......
ദോഹ. പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില് പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്ഥി ഇശാന് ഖാന് അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തറിലെ നിലവിലുള്ള കമ്പനികളുടെ വാണിജ്യ പ്രവർത്തനങ്ങൾ (Commercial Activities) പുതുക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തുടക്കം കുറിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ അംഗീകരിച്ച ഏകീകൃത സാമ്പത്തിക പ്രവർത്തന വർഗ്ഗീകരണത്തിന് (Unified Classification of Economic Activities) അനുസൃതമായാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്.
നിലവിലുള്ള ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ ജി.സി.സി അടിസ്ഥാനമാക്കിയുള്ള ഏകീകൃത വർഗ്ഗീകരണത്തിൽ ഉൾപ്പെടുന്ന കമ്പനികളെയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ......
കണ്ണൂർ: പാനൂരിൽ യുവ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി വള്ളങ്ങാട് സ്വദേശി ശരൺ ആണ് അറസ്റ്റിലായത്.......
കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.
ഇന്ന് 5.30 ന് പി. എൻ.പണിക്കർ അനുസ്മരണ സമ്മേളനം നടത്തും.
എംജി സർവകലാശാല് മുൻ വൈസ് ചാൻസലർ സി.ടി. ......
പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ് റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് തൈക്കാട് ശാന്തി കവാടത്തിൽ.
ഭർത്താവ് ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ കെ പി രവീന്ദ്രനാഥ്. ......
രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കി.......
കൊച്ചി: കേരളത്തിന്റെ വാണിജ്യ ഹൃദയമായ എറണാകുളം മാർക്കറ്റിന്റെ പുതിയ മന്ദിരത്തെ പൂർണ്ണമായും ഹരിതോർജ്ജത്തിലേക്ക് (Green Energy) നയിക്കാൻ കൊച്ചി നഗരസഭ ഒരുങ്ങുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) സാമ്പത്തിക പങ്കാളിത്തത്തോടെ, എറണാകുളം മാർക്കറ്റ് കോംപ്ലക്സിനെ സമ്പൂർണ്ണ സൗരോർജ്ജ നിയന്ത്രിത വിപണിയാക്കി മാറ്റുന്ന ബൃഹത്തായ പദ്ധതിക്കാണ് കൊച്ചി നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്.
നിലവിൽ പുതിയ മാർക്കറ്റ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന 40 കിലോവാട്ട് (kW) സോളാർ പ്ലാന്റ് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, മാർക്കറ്റിലെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ ഇത് അപര്യാപ്തമാണ്. ......